Asianet News MalayalamAsianet News Malayalam

ഒന്നരവയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കുട്ടിയുടെ കൂടെ കളിക്കണമെന്ന് പറഞ്ഞ് യുവാവ് മാതാപിതാക്കളുടെ അടുത്ത് നിന്നും കുട്ടിയെ എടുത്ത് കൊണ്ട് പോവുകയായിരുന്നു

man arrested for raping one and half year old girl
Author
Bhopal, First Published Feb 17, 2019, 1:52 PM IST

ഭോപ്പാല്‍: ഒന്നരവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. വീട്ടുകാര്‍ക്ക് നേരിട്ടറിയാവുന്ന യുവാവാണ് പ്രതി. കുട്ടിയുടെ കൂടെ കളിക്കണമെന്ന് പറഞ്ഞ് യുവാവ് മാതാപിതാക്കളുടെ അടുത്ത് നിന്നും കുട്ടിയെ എടുത്ത് കൊണ്ട് പോവുകയായിരുന്നു. പിന്നീട് ഒരു കൃഷി ഫാമില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.  

രാത്രിയായിട്ടും കുട്ടിയേയും കൊണ്ട് യുവാവ് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തി. കുട്ടി ശാരീരിക അത്രിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios