മയക്ക് മരുന്ന് കലര്‍ന്ന മിഠായിയുമായി ഒരാള്‍ പിടിയില്‍

First Published 17, Mar 2018, 6:45 PM IST
man arrested in drug sweet sale
Highlights
  • എക്‌സൈസിസനെ വെട്ടിച്ച് രക്ഷപെടുവാന്‍ ശ്രമിച്ച നിഖിലേഷ് (28)നെയാണ്  പിടികൂടിയത്. 

ഇടുക്കി: മയക്ക് മരുന്ന് കലര്‍ന്ന മിഠായിയുമായി എത്തിയ ബിഹാര്‍ സ്വദേശിയെ കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടികൂടി. എക്‌സൈസിസനെ വെട്ടിച്ച് രക്ഷപെടുവാന്‍ ശ്രമിച്ച നിഖിലേഷ് (28)നെയാണ് പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുവാനായി കൊണ്ടുവന്ന 35 പൊതി മിഠായിയും, പത്ത് ഗ്രാം കഞ്ചാവും, ഒരു കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമാണ് പ്രതിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത്.

ഇന്നലെ 11.45നു തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട്  ബസിലാണ് പ്രതി കഞ്ചാവുമായെത്തിയത്. സംശയത്തിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് നിഖിലേഷിന്‍റെ ബാഗില്‍ നിന്നും മിഠായി രൂപത്തില്‍ വിതരണത്തിനു തയ്യാറാക്കിയ കഞ്ചാവ് കണ്ടെത്തിയത്.  തൂക്കുപാലത്തെ നിഖിലേഷിന്‍റെ സുഹൃത്തിന്‍റെ അടുക്കലേയ്ക്കാണ് കഞ്ചാവ് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി കുടുങ്ങിയത്.

കമ്പംമെട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി ജോര്‍ജ്, പ്രിവന്റീവ് ഓഫിസര്‍ മനോജ് സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്.ശ്രീകുമാര്‍, ടി.കെ.വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

loader