വയനാട്: കഞ്ചാവ് കടത്താന്‍ ശ്രമിച്ച മധ്യവയസ്‌കനെ ബത്തേരി പൊലീസ് പിടികൂടി. മലപ്പുറം ചുങ്കത്തറ സ്വദേശി പവനന്‍(48) ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്നും ഒരു കിലോ 17 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചയോടെ ബത്തേരി കോട്ടക്കുന്ന് ഗിതാഞ്ജലി പമ്പിനടുത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് പവനന്‍ പിടിയിലായത്.
കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ഇയാളുടെ വാഹനത്തെ പിന്തുടര്‍ന്ന് കാരക്കണ്ടിയില്‍ നിന്നും പിടികൂടുകയായിരുന്നു. ബത്തേരി എസ്.ഐ അജിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
