വയനാട്: വയനാട് കല്‍പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. ബംഗളുരുവില്‍ നിന്നു വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. ഓണക്കാലത്ത് അതിര്‍ത്ഥികടന്ന് കുഴല്‍പണവും മറ്റ് നിയമവിരുദ്ധ ലഹരിവസ്തുക്കളും എത്തുന്നുവെന്ന വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന.
കര്‍ണാടക തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വയനാട്ടിലൂടെ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലേക്ക് വ്യാപകമായി കുഴല്‍പണവും നിയമവരുദ്ധ വസ്ഥുക്കളും പോകുന്നുവെന്ന് വിവരം പോലീസന് നേരത്തെയുള്ളതാണ്. ഓണക്കാലത്ത് ഇതിന്റെ ഒഴുക്ക് കൂടുതലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തനാക്കിയത്.
പുലര്‍ച്ച മുന്നുമണിമുതല്‍ കല്‍പറ്റയിലൂടെ കടന്നുപോകുന്ന മുഴുവന്‍ വാഹനങ്ങളും പോലീസ് പരിശോധിച്ചുവരികയായിരുന്നു. കല്‍പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ കോഴിക്കോട് സ്വദേശി ജാഫറില്‍ നിന്നും 30ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. കുഴല്‍പണം കൂടാതെ മദ്യവും പാന്‍്മസാലയടക്കമുള്ള ലഹരിവസ്ഥുക്കളും പിടികൂടിയിട്ടുണ്ട്.
ജില്ലയിലെ മറ്റിടങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. അതിര്‍ത്ഥി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരുന്ന പത്തുദിവസം അതിര്‍്ത്ഥികടന്നെത്തുന്ന മുഴുവന്‍് വാഹനങ്ങളും വയനാട് പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
