കൊച്ചി: ഡി ജെ പാർടികളിൽ ഉപയോഗിക്കാനെത്തിച്ച 25 ഗ്രാം എൽഎസ് ഡി മയക്കുമരുന്നുമായി ഒരാൾ പോലീസ് പിടിയിലായി. ആലുവ സ്വദേശി വാസുദേവാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.
എറണാകുളം തേവര ഫെറിക്ക് സമീപത്തു നിന്നാണ് എൽ എസ് ഡി മയക്കുമരുന്നുമായി ഇയാള്‍ അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു നടപടി. കൊച്ചിയിലെ ഡി ജെ പാർടികളിൽ ഉപയോഗിക്കാനെത്തിച്ചതാണ് മയക്കുമരുന്നെന്നാണ് പോലീസിന്റെ പ്രഥാമിക നിഗമനം.
പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് കൊച്ചി സിറ്റി പോലീസിന്റെ തീരുാമനം. പിടിയിലായ വാസുദേവിന്‍റെ കൂട്ടാളികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന
