കോഴിക്കോട്: കോഴിക്കോട് അനധികൃതമായി വിദേശ മദ്യം കടത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കോഴിക്കോട് കിനാലൂർ സ്വദേശി വേലായുധനെയാണ് ബാലുശ്ശേരി എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് ആറ് ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് വിദേശമദ്യം പിടികൂടിയത്. മുമ്പും സമാനമായ കുറ്റത്തിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.