തിരുവനന്തപുരം: അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തെന്മല സ്വദേശി ബിജുവാണ് തെന്മല പൊലീസ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും കഞ്ചാവുമായി വരുമ്പോഴാണ് ബിജു പൊലീസ് പിടിയിലായത്. ആന്ധ്രപയില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവെത്തുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.