ഭൂട്ടാൻ കറൻസിയും വിവിധ രാജ്യങ്ങളിലെ എടിഎം കാർഡുകൾ, സിം കാർഡുകൾ എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് വെളിപ്പെടുത്തി.
ബീഹാർ: മനുഷ്യന്റെ അസ്ഥികൂടങ്ങളും തലയോട്ടികളുമായി ബീഹാറിൽ ഒരാൾ അറസ്റ്റിൽ. ചൊവ്വാഴ്ച പട്നയിലെ ചാപ്ര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പതിനാറ് മനുഷ്യ തലയോട്ടികളും 34 അസ്ഥികൂടങ്ങളുമായി സജ്ഞയ് പ്രസാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഭൂട്ടാൻ കറൻസിയും വിവിധ രാജ്യങ്ങളിലെ എടിഎം കാർഡുകൾ, സിം കാർഡുകൾ എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് വെളിപ്പെടുത്തി.
ഉത്തർപ്രദേശിലെ ബാലിയയിൽ നിന്നും ഭൂട്ടാൻ വഴി ചൈനയിലേക്ക് അസ്ഥികൂടങ്ങൾ കൊണ്ടുപോകുകയാണ് എന്നാണ് സഞ്ജയ് പ്രസാദ് പൊലീസിന് നൽകിയ മൊഴി. മനുഷ്യാസ്ഥികൂടങ്ങൾ കടത്തുന്ന സംഘത്തിലെ അംഗമാണിയാൾ എന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
