കൊടിയത്തൂര്‍ എരഞ്ഞിമാവ് നെല്ലിക്കാപറമ്പ് സ്വദേശി ജോസ് കുട്ടിയാണ്എരഞ്ഞിമാവ് ഗോതമ്പ് റോഡ് എന്നിവിടങ്ങളില്‍ വീടുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രാവിലെ പത്ത് മണിയോടെ സ്ഥലമിടപാട്മായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായി ഇയാള്‍ ഭൂമി ഇടനിലക്കാരനായ എരഞ്ഞിമാവ്മാട്ടത്തൊടി കാദറിന്റെ വീട്ടിലെത്തി. എന്നാല്‍ ഈ സമയം കാദര്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രകോപിതനായ ജോസ് കുട്ടി, കാദറിന്റെ ഭാര്യ ലൈലാബി (45) മകള്‍ ഷിന്‍സി (22) എന്നിവരെ വെട്ടുകയായിരുന്നു. പിന്നീട് വെട്ടുകത്തിയുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.ജെ ആന്റണിയുടെ വീട്ടിലെത്തിയ പ്രതി മകന് അഖില്‍ ആന്റണിയേയും വെട്ടി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പ്രദേശവാസിയായ ബെന്നി മുതിരപ്പൊയില്‍ എന്നയാള്‍ക്കും വെട്ടേറ്റു. പരിക്കേറ്റവരെല്ലാവരും ജോസ്കുട്ടിയുടെ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടനിലകാരോ അവരുടെ ബന്ധുക്കളോ ആണ്. പരിക്കേറ്റവരില്‍ ഫിന്‍സിയുടെ പരിക്ക് ഗുരുതരമാണ്. കത്തി കാട്ടി അക്രമം തുടര്‍ന്ന ജോസ്കുട്ടിയെ ഗോതമ്പ റോഡ് വെച്ച്നാട്ടുകാര് പിടികൂടി പോലീസിലേല്‍പ്പിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിക്കെതിരെ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചുവരികയാണെന്ന് മുക്കം പൊലീസ് അറിയിച്ചു.
മുക്കത്ത് യുവാവ് നാലുപേരെ വെട്ടി പരിക്കേല്‍പ്പിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
