Asianet News MalayalamAsianet News Malayalam

ലൈംഗികത അതിരുകടന്നു: സ്വവര്‍ഗാനുരാഗിയായ പ്രണയിതാവിനെ യുവാവ് കുത്തി

ബിസിനസുകാരനായ രാജേഷ് വർത്തയും ഹോട്ടൽ ജീവനക്കാരനായ യുവാവും തമ്മിൽ രണ്ട് വർഷത്തോളമായി അടുപ്പത്തിലാണ്. ഇരുവരും തമ്മിൽ ശാരീരികമായും ഏറെ അടുപ്പത്തിലായിരുന്നു. സംഭവം നടന്ന ​​ദിവസവും ഇരുവരും തമ്മിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ നിരവധി തവണ ലൈം​ഗിക വികാരങ്ങൾ പ്രകടിപ്പിച്ച രാജേഷ് വർത്തയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ആക്രമിക്കുകയായിരുന്നുവെന്ന് ഖദക് പൊലീസ് സ്റ്റേഷൽ സീനിയർ ഇൻസ്പെക്ടർ (എസ്ഐ) പറഞ്ഞു. 

man attacks boyfriend over excessive demand of sex
Author
Pune, First Published Sep 24, 2018, 7:51 PM IST

പൂനെ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച പുരുഷ പങ്കാളിയെ 23കാരൻ കുത്തി പരിക്കേൽപ്പിച്ചു. രാജേഷ് വർത്തക്ക് (46) എന്നയാളെയാണ് സുഹൃത്തും ലൈംഗിക പങ്കാളിയുമായ യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സെപ്റ്റംബർ 19 നാണ് സംഭവം നടന്നത്. കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
  
ബിസിനസുകാരനായ രാജേഷ് വർത്തയും ഹോട്ടൽ ജീവനക്കാരനായ യുവാവും തമ്മിൽ രണ്ട് വർഷത്തോളമായി അടുപ്പത്തിലാണ്. ഇരുവരും തമ്മിൽ ശാരീരികമായും ഏറെ അടുപ്പത്തിലായിരുന്നു. സംഭവം നടന്ന ​​ദിവസവും ഇരുവരും തമ്മിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.  എന്നാൽ നിരവധി തവണ ലൈം​ഗിക വികാരങ്ങൾ പ്രകടിപ്പിച്ച രാജേഷ് വർത്തയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ആക്രമിക്കുകയായിരുന്നുവെന്ന് ഖദക് പൊലീസ് സ്റ്റേഷൽ സീനിയർ ഇൻസ്പെക്ടർ (എസ്ഐ) പറഞ്ഞു. സംഭവത്തിൽ രാജേഷ് വർത്തയുടെ പരാതിയിൽ പൊലീസ് കൊലപാതക ശ്രമത്തിൽ കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. 
 
ഇന്ത്യയിൽ സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയാണ് അക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സെപ്തംബർ ആറിനായിരുന്നു ആ ചരിത്ര പ്രഖ്യാപനം. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറഞ്ഞു. വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  


 

Follow Us:
Download App:
  • android
  • ios