സിനിമ കാണാനെത്തിയതായിരുന്നു യുവാവ് പാര്‍ക്കിംഗിന് പൈസ അടക്കണമെന്ന ആവശ്യപ്പെട്ടതോടെ തര്‍ക്കമായി
ഹൈദരാബാദ്: സിനിമ കാണാനെത്തിയ ആളുടെ മര്ദനത്തെ തുടര്ന്ന് തിയേറ്റര് മാനേജര് കുഴഞ്ഞുവീണ് മരിച്ചു. തെലുങ്കാനയിലെ വികാരാബാദിലാണ് സംഭവം.സിനിമ കാണാന് ബൈക്കിലെത്തിയതായിരുന്നു രാജ്യയവര്ധന് റെഡ്ഡി. പാര്ക്കിംഗിന് പൈസ അടക്കണമെന്ന് സ്റ്റാഫ് പറഞ്ഞതോടെ ഇരുവരു തമ്മില് വഴക്കുണ്ടായി.
തുടര്ന്ന് തിയേറ്റര് മാനേജര് രാഗവേന്ദ്രര് റാവോയെത്തുകയും ഇരുവരും തമ്മില് വഴക്കുണ്ടാകുകയും ചെയ്തു.ഈ സമയം രാഗവേന്ദ്രയുടെ നെഞ്ചില് യുവാവ് ഇടിച്ചു. ഇതേതുടര്ന്ന് സ്റ്റാഫിനെ മൊബൈലില് വിളിച്ചുകൊണ്ട് മാനേജര് പുറത്തേക്ക് വന്നെങ്കിലും റോഡില് കുഴഞ്ഞുവീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്തുള്ള സ്വാകാര്യ ആശുപത്രിയില് ഉടനടി എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡെക്കാന് ക്രോണിക്കളാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
