ദില്ലി: പാര്‍ക്കില്‍ മൂത്രവിസര്‍ജ്ജനം നടത്തുന്നത് ചോദ്യം ചെയ്ത യുവാവിനെ അടിച്ചുകൊന്നു. കിഴക്കന്‍ ദില്ലിയിലെ ഹര്‍ഷ വിഹാറിലാണ് സംഭവം. സന്ദീപ് എന്ന പാത്രകച്ചവടം നടത്തുന്ന യുവാവാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഹര്‍ഷ് വിഹാറിന് സമീപത്തെ ദയാ നേഴ്സിംഗ് ഹോമിന് സമീപത്ത് നിന്നും സന്ദീപിന്‍റെ മൃതദേഹം കിട്ടിയത്.
ഒക്ടോബര്‍ 17ന് സന്ദീപ് തന്‍റെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. അതിന് ശേഷം പാര്‍ക്കിന് അടുത്തുകൂടിയാണ് നടന്നുവന്നത്. അവിടെ ഒരു ബെഞ്ചില്‍ വിശ്രമിക്കവേ സന്ദീപിന്‍റെ ബെഞ്ചിന് സമീപം ഒരു കുട്ടി മൂത്രമൊഴിക്കുന്നത് കണ്ടു. ഇത് ചോദ്യം ചെയ്ത സന്ദീപിനെതിരെ ചില പ്രദേശവാസികള്‍ നീങ്ങുകയും. അത് കൊലപാതകത്തിലേക്ക് നീങ്ങുകയുമായിരിന്നു എന്നാണ് ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റാസ, സെബു എന്നീ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരും സന്ദീപിന്‍റെ പ്രായമുള്ളവരാണ് എന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
