മദ്യപിച്ചുകൊണ്ടിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന മുകേഷിനെ ചോദ്യം ചെയ്തത്. പേര് ചോദിച്ചപ്പോള്‍ മറുപടി പറയാതെ സ്കൂളിന് പിറകില്‍ യുവാവ് ഒളിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കുട്ടികളെ പിടുത്തക്കാരെന്ന് ആരോപിച്ച് വടികളുമായെത്തി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു
ഭോപ്പാല്‍: കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ എത്തിയെന്നാരോപിച്ച് മധ്യപ്രദേശില്‍ മനോദൗര്‍ബല്യമുള്ള 27 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. അന്നപൂര്‍ ജില്ലയിലെ കുയി ഗ്രാമസ്വദേശിയാണ് കൊല്ലപ്പെട്ട മുകേഷ് ഗോണ്ട്. സംഭവുമായി ബന്ധപ്പെട്ട് 10 പേര പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 28 ന് നടന്ന സംഭവം പുറത്തറിയുന്നത് ആഗസ്റ്റ് ഒന്നിനാണ്.
മദ്യപിച്ചുകൊണ്ടിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന മുകേഷിനെ ചോദ്യം ചെയ്തത്. പേര് ചോദിച്ചപ്പോള്‍ മറുപടി പറയാതെ സ്കൂളിന് പിറകില്‍ യുവാവ് ഒളിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കുട്ടികളെ പിടുത്തക്കാരെന്ന് ആരോപിച്ച് വടികളുമായെത്തി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം കല്ലുകെട്ടി അടുത്തുള്ള കൃഷിയിടത്തിലെ കിണറ്റില്‍ ഇടുകയായിരുന്നു. മൃതദേഹം പൊങ്ങിവന്നതോടെയാണ് കൊലപാതകത്തെക്കുറിച്ച് അറിയുന്നത്.
