ഹൈദരാബാദ് : 27 കാരനായ ഓട്ടോ ഡ്രൈവറെ ഭാര്യയുടെ കാമുകനും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തി. ഞായറാഴ്ച ഹൈദരാബൈദിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. പലകുറി രമേഷ് എന്ന ഓട്ടോ ഡ്രൈവറെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചാണ് കൊന്നത്.
തലയും ഉടലും വേര്‍പ്പെട്ട രമേഷിന്റെ തലഭാഗം കത്തിയോടൊപ്പം നല്‍ഗൊണ്ട നഗരത്തിലെ ദര്‍ഗയുടെ പടികളില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. രമേഷിന്റെ ശരീരഭാഗം തിങ്കളാഴ്ച ദര്‍ഗയില്‍നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള തുറസ്സായ സ്ഥലത്തുനിന്നുമാണ് കണ്ടെടുത്തത്.
മുഖ്യപ്രതി രാമകൃഷ്ണ, രമേഷിന്റെ ഭാര്യയെ ഉപദ്രവിച്ചിരുന്നതായും താനുമായുള്ള ബന്ധം തുടര്‍ന്നില്ലെങ്കില്‍ ഭര്‍ത്താവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നല്‍ഗൊണ്ട ഡിഎസ്പി എസ് സുധാകര്‍ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.
രമേഷിന്റെ ഭാര്യ അനിതയും രാമകൃഷ്ണനും തമ്മില്‍ വിവാഹേതര ബന്ധം തുടര്‍ന്നിരുന്നു. ഇത് രമേഷ് കണ്ടെത്തിയതിനെ തുടര്‍ന്ന് രമേശും അനിതയും തമ്മില്‍ വഴക്കുണ്ടാകുകയും ബന്ധുക്കള്‍ ചേര്‍ന്ന് ഒത്തുതീര്‍പ്പിലാക്കുകയും ചെയ്തിരുന്നു. പിന്നീട് രാമകൃഷ്ണനെ കാണാന്‍ അനിത വിസമ്മതിച്ചു. ഇതോടെയാണ് ഇയാള്‍ ഭീഷണിയുമായി
