മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ പാര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്ത ചിത്രത്തിന്‍റെ പേരിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

ലണ്ടന്‍ : മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ പാര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്ത ചിത്രത്തിന്‍റെ പേരിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. 
സ്വീഡനില്‍ ഇന്ത്യന്‍ പ്രവാസികളില്‍ നിന്നും തനിക്ക് ലഭിച്ച ആവേശ്വോജ്ജലമായ സ്വീകരണം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കിടയില്‍ നിന്നും സമൂഹ മാധ്യമങ്ങളിലെ വിരുതന്‍മാര്‍ ഒരു യുവാവിന്റെ കള്ളക്കളി കയ്യോടെ പിടികൂടി. സ്‌റ്റോക്ക്‌ഹോമില്‍ നിന്നുള്ള സ്വീകരണം എന്ന പേരില്‍ മോദി പോസ്റ്റ് ചെയ്ത മൂന്നില്‍ രണ്ട് ഫോട്ടോകളിലും യുവാവുണ്ട്.

എന്നാല്‍ ഇത് തിരിച്ചറിയാതിരിക്കാന്‍ ഇദ്ദേഹം ഒരു സൂത്രവും പ്രയോഗിച്ചിരുന്നു. ഒന്നാമത്തെ ചിത്രത്തില്‍ മൊട്ടയടിച്ച തലയുമായാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ ഇയാള്‍ തലയില്‍ ഒരു തൊപ്പിയണിഞ്ഞിട്ടുണ്ട്. മൊട്ടത്തല കാണിച്ച് കൈ കൊടുത്തതിന് ശേഷം പെട്ടെന്ന് തന്നെ മുന്നിലേക്ക് ഓടി തൊപ്പി അണിഞ്ഞ് ഫോട്ടോ എടുത്തതാകാമെന്നാണ് കരുതപ്പെടുന്നത്.

Scroll to load tweet…

രണ്ടാമത്തെ തവണയാണെന്ന് ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് യുവാവ് ഇത്തരത്തില്‍ ഒരു സൂത്രം പ്രയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. പ്രശസ്ത വിജെയും കൊമേഡിയനുമായ ജോസ് കൊവാക്കോയാണ് യുവാവിന്റെ ഈ കള്ളക്കളി ആദ്യം പുറത്ത് കൊണ്ടു വന്നു ട്വീറ്റ് ചെയ്തത്. പിന്നാലെ നിരവധി പേര്‍ ഈ ട്വീറ്റ് ഏറ്റെടുത്തു. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ യുവാവിന്റെ പേര് ഗഗന്‍ എന്നാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ അദ്ദേഹം സമൂഹ മാധ്യമവുമായി അകലം പ്രാപിക്കുന്ന വ്യക്തിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതു കൊണ്ട് തന്നെ ഇദ്ദേഹം എന്തിന് വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്ന് വ്യക്തമായിട്ടില്ല.