മുസാഫര്‍നഗര്‍: മുസാഫര്‍നഗറില്‍ 28 കാരന്‍ ട്രെയിനിനുമുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുസാഫര്‍നഗറിലെ കുറ്റേസര ഗ്രാമത്തില്‍ 30 കാരി വിഷം കഴിച്ചു മരിച്ചു. യുവതിയുടെ മരണത്തിനുകാരണവും കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണപ്പെട്ടു.