ദില്ലിയില്‍ പാര്‍‍ലമെന്റ് മന്ദിരത്തിന് സമീപത്തെ മരത്തില്‍ യുവാവ് തൂങ്ങി മരിച്ചു. വിജയ് ചൗക്കിലെ പാര്‍ക്കിംഗ് സ്ഥലത്തിനടുത്തുള്ള മരത്തില്‍ രാവിലെ ഏഴേ കാലോടെയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തിയത്. പൊലീസെത്തി ആര്‍എംഎല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുപ്പത് പേജുള്ള ആത്മഹത്യ കുറിപ്പ് മൃതദ്ദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.. ക്രിക്കറ്റ് വാതുവെപ്പിലൂടെ കടം കയറിയെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.