Asianet News MalayalamAsianet News Malayalam

പയ്യന്നൂരിൽ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചയാള്‍ പിടിയില്‍

  • പയ്യന്നൂർ നാടോടി ബാലികയെ തട്ടിക്കൊണ്ടു പോകൽ 
  • കേസിലെ പ്രതി പിടിയിൽ 
man custody for nine year migrant girl assault in payyannur

കണ്ണൂർ: പയ്യന്നൂരിൽ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ബേബിരാജ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കുടുംബത്തോടൊപ്പെം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കുട്ടി ബഹളം വച്ചതിനെ തുട‍ർന്ന് ബന്ധുക്കളെത്തി രക്ഷപ്പെടുത്തുകയായിരുന്നു. man custody for nine year migrant girl assault in payyannur

ഇതിനിടെ യുവാവ് ഇവരെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. പീഡന ശ്രമമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ യുവാവിന്‍റെ അഭിഭാഷകൻ സ്രമിച്ചതായും നാടോടി കുടുംബം ആരോപിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios