Asianet News MalayalamAsianet News Malayalam

എം.ജി സര്‍വകലാശാലയില്‍ മദ്ധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി

മാന്നാനം സ്വദേശി പ്രദീപിന്‍റെ (44) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

man dead body found in mg university campus
Author
kottayam, First Published Oct 30, 2018, 6:49 PM IST

കോട്ടയം: എംജി സർവകലാശാലയിൽ വിസി ക്വാർട്ടേഴ്സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്തെ മതിലിനോട് ചേര്‍ന്ന്  മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി പ്രദീപിന്‍റെ (44) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് ഭാര്യ രാവിലെ പൊലീസിൽ പരാതി നൽകിയിരുന്നു .  ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറ‍ഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios