കണ്ണൂര്‍: തലശ്ശേരിയിൽ നോട്ട് മാറാൻ ബാങ്കിൽ ക്യൂ നിന്നയാൾ വീണു മരിച്ചു. എസ്ബിടിയുടെ മൂന്നാം നിലയിൽ നിന്നാണ് വീണത്. പിണറായി സ്വദേശി ഉണ്ണി ആണ് മരിച്ചത്. അഞ്ചര ലക്ഷം രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.