കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് സംശയം. ഭാര്യയടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാഴ്ച മുന്‍പാണ് മൊകേരി മീത്തലക്കണ്ടി ശ്രീധരനെ മരിച്ച നിലയില്‍ കണ്ടത്. ഹൃദ്‌രോഗം മൂലമാണ് ശ്രീധരന്‍ മരിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. 

ഭാര്യയും ബന്ധുക്കളും ഇക്കാര്യമാണ് നാട്ടുകാരെ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹത്തില്‍ കഴുത്തിലും കാലിലും പാടുകള്‍ കണ്ടത് നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നാനിടയാക്കി. തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചത്. 

ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ ഇതര സംസ്ഥാന തൊഴിലാളിയെ സംഭവത്തിന് ശേഷം നാട്ടില്‍ കാണാതായതും സംശയം ബലപ്പെടുത്തി.ശ്രീധരന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തത് വരികയാണ്. ശ്രീധരന്‍ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും. ഇതര സംസ്ഥാന തൊഴിലാളിയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.