തിരുവല്ലയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ട്രാഫിക് പൊലീസ് പിടികൂടിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: തിരുവല്ലയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ട്രാഫിക് പൊലീസ് പിടികൂടിയ ആൾ പൊലീസ് ജീപ്പിൽ കയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സ്വദേശിയും ചങ്ങനാശേരിയിൽ സ്ഥിര താമസക്കാരനുമായ ചന്ദ്രശേഖരനാണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

ആശുപത്രിയിലെത്തും മുമ്പെ മരണം സംഭവിച്ചിരുന്നെന്ന് തിരുവല്ല താലൂക്ക് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടം ചെയ്യും.