കൊട്ടാരക്കര: കൊല്ലം തെന്‍മലയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു കൊട്ടാരക്കര സ്വദേശി അഖില്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് ബൈക്കിലും കാറിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവശിപ്പിച്ചു.