ഒരു സംഘമാളുകള്‍ കോയയെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
മലപ്പുറം: ലോറി പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം വേങ്ങരയ്‌ക്ക് സമീപം പറപ്പൂരിലാണ് സംഭവം. പറപ്പൂർ സ്വദേശി പൂവലവളപ്പിൽ കോയയാണ് ( 52 ) സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ മരിച്ചത്.
പറപ്പൂരിൽ റോഡരുകിൽ ലോറി നിർത്തിയിട്ടതിനെച്ചൊല്ലി ഒരു സംഘം ആളുകളും ലോഡിംഗ് തൊഴിലാളിയായ കോയയും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് ഈ സംഘം കോയയെ ഇന്ന് വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കോയ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സംഭവത്തില്‍ അഞ്ച് പേർക്കെതിരെ കോട്ടക്കൽ പോലീസ് കേസെടുത്തു.
