ഇടുക്കി: തടി കുറക്കാനുള്ള മരുന്ന് കഴിച്ച് യുവാവ് മരിച്ചു. തുംകൂര്‍ സ്വദേശി ഗംഗരാജുവാണ് മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായി മരിച്ചത്. മദനായകനഹള്ളി പൊലീസ് കേസെടുത്തു..

ടിവിയില്‍ പരസ്യം കണ്ടാണ് തുംക്കൂര്‍ സ്വദേശിയായ ഗംഗരാജു തടി കുറക്കുന്നതിനായുള്ള മരുന്ന് വാങ്ങിയത്. ഡാക്ടറുടെ നിര്‍!ദ്ദേശമൊന്നും തേടാതെ ഒരു മാസത്തോളം ഗംഗരാജു ആയുര്‍വേദ മരുന്ന് എന്ന പേരിലുള്ള ഈ പൊടി കഴിച്ചു. ആദ്യഘട്ടത്തില്‍ പ്രശ്‌നമൊന്നും തോന്നിയില്ലെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച വയറുവേദനയുണ്ടെന്ന് ഗംഗരാജു പറഞ്ഞതായി വീട്ടുകാര്‍ അറിയിച്ചു. ഇന്നലെ അസുഖം കൂടുകയും ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിക്കുകയുമായിരുന്നു.

ഇരു വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.. ടാക്‌സി ഡ്രൈവറായ ഗംഗരാജുവിന്റെ വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ന്നിരുന്നത്. ഗംഗരാജുവിന് ഏഴ് മാസം പ്രായമുള്ള കുഞ്ഞുണ്ട്. സംഭവത്തില്‍ മദനായകനഹള്ളി പൊലീസ് കേസെടുത്തു..