മുംബൈ: മുംബൈയിൽ എം ആർ ഐ സ്കാനിങ്ങ് മെഷീനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുപ്പത്തിരണ്ടുകാരൻ രാജേഷ് മാരുവാണ് കൊല്ലപ്പെട്ടത് . മുംബൈ ബി വൈ എൽ നായർ ചാരിറ്റബിൾ ആശുപത്രിയിലാണ് അപകടം നടന്നത്. എം ആർ ഐ സ്കാനിങ്ങ് മുറിയിലേക്ക് ഓക്സിജൻ സിലിണ്ടറുമായി കടക്കാൻ രാജേഷിനോട് ഹോസ്പിറ്റൽ ജീവനക്കാരൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് മെഷീൻ ഓണായിരുന്നു. ശക്തമായി കാന്തിക പ്രഭാവം മൂലം മെഷീനിലേക്ക് വലിച്ചടുക്കപ്പട്ട രാജേഷിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.