മക്കളോടും സുഹൃത്തുക്കളോടും ഒപ്പം മീന്‍പിടിക്കാന്‍ എത്തിയതായിരുന്നു
ഇടുക്കി: മീന് പിടിക്കുന്നതിനായി ആനയിറങ്കല് ജലാശയത്തില് എത്തിയ മദ്ധ്യവയസ്ക്കന് മുങ്ങി മരിച്ചു. കണ്ടത്തിന്കരയില് വിജയന് രങ്കസ്വാമി(40) ആണു മരിച്ചത്. മക്കളായ വൈശാഖ്,വിഷ്ണു എന്നിവര്ക്കും ഏതാനും സുഹൃത്തുക്കള്ക്കുമൊപ്പമാണ് വിജയന് ജലാശയത്തിലെത്തിയത്. വൈകിട്ട് നാലോടെ ചൂണ്ടയിടില് അവസാനിപ്പിച്ച് കോഴിപ്പനക്കുടി കൈവഴി ഭാഗത്ത് കുളിക്കാനിറങ്ങുകയായിരുന്നു വിജയന്.
എന്നാല് മറുകരക്ക് നീന്തുന്നതിനിടെ വെള്ളത്തില് മുങ്ങിത്താഴുകയായിരുന്നു വിജയന്. വീതി കുറവാണെങ്കിലും ആഴം കൂടിയ ഭാഗമാണിത്. വിജയന് മുങ്ങിത്താഴുന്നത് കണ്ടതിനെ തുടര്ന്ന് കരയില് നിന്നവര് നീന്തിയെത്തി വിജയനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തുടര്ന്ന് ഇവര് ശാന്തന്പാറ പൊലീസില് വിവരമറിയിക്കുകയായിരുന്നു. സിഐ ടി.ആര് പ്രദീപ് കുമാറിന്റെ നേതൃത്വത്തില് ഇന്ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മാര്ട്ടത്തിനായി ശാന്തന്പാറ ഗവ.ആശുപത്രിയിലേക്ക് മാറ്റി.
