കേപ്നടൗണ്‍: മൂന്ന് സ്ത്രീകള്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് പ്രിട്ടോറിയയിലാണ് സംഭവം. 23കാരനെയാണ് തട്ടിക്കൊണ്ട് പോയത്. പീഡനത്തിന് ശേഷം യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളി. സ്ത്രീകള്‍ക്കൊപ്പം കമ്മ്യൂണിറ്റി ടാക്‌സിയില്‍ കയറിയ യുവാവാണ് പീഡനത്തിനിരയായത്. യുവാവിനെ മയക്കുമരുന്ന് കുത്തി വച്ച് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. 

ബോധം തെളിഞ്ഞപ്പോള്‍ താന്‍ പരിചയമില്ലാത്ത ഒരു മുറിയിലായിരുന്നെന്ന് യുവാവ് പറഞ്ഞു. ഉണര്‍ന്നപ്പോള്‍ തനിക്ക് എനര്‍ജി ഡ്രിങ്ക് നല്‍കിയെന്നും ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നും യുവാവ് പറഞ്ഞു. മൂന്ന് ദിവസത്തെ പീഡനത്തിന് ശേഷമാണ് യുവാവിനെ വഴിയില്‍ തള്ളിയത്.