വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ബംഗളുരു: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ ജനല്‍ കമ്പിയില്‍ തൂങ്ങി യുവാവിന്‍റെ സാഹസിക യാത്ര. ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. കാണുന്നവര്‍ക്ക് കൂടി പേടി തോനുന്ന തരത്തിലാണ് ഇയാള്‍ ട്രെയിനിന്‍റെ കമ്പിയില്‍ തൂങ്ങി യാത്ര ചെയ്യുന്നത്. വീഡിയോയ്ക്ക് ഒടുവില്‍ ഇയാള്‍ ട്രാക്കിന് പുറത്തേക്ക് വീഴുന്നതായും കാണാം. 

ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന്‍റെ അപകടത്തെ കുറിച്ചും അതേസമയം ഇത് കണ്ട് നില്‍ക്കുക മാത്രം ചെയ്ത യാത്രക്കാരെ കുറിച്ചുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച.വീഡിയോ പകര്‍ത്തുന്നതിന് പകരംം അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ആരും തയ്യാറായില്ലെന്നാണ് വിമര്‍ശനം.