റമദാന്‍ വൃതത്തിലുള്ള മകന്‍ പെണ്‍കുട്ടികളോട് സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് കൌതുകരമായ ഈ വാര്‍ത്ത വന്നത്

കറാച്ചി: റമദാന്‍ വ്രതത്തിലുള്ള മകന്‍ പെണ്‍കുട്ടികളോട് സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് കൌതുകരമായ ഈ വാര്‍ത്ത വന്നത്. കറാച്ചിയിലെ ഹാജി സാദിഖ് എന്നയാള്‍ കേസ് കൊടുത്തത്. രാത്രി വൈകിയും മകന്‍ പെണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കുന്നുവെന്ന് ഹാജി പരാതിയില്‍ പറയുന്നു. 

ടെറസിന് മുകളില്‍ മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ച് നില്‍ക്കുന്നത് കണ്ടതും ഹാജിയെ ചൊടിപ്പിച്ചു. ഹാജി പലതവണ ഇതിനെതിരെ താക്കീത് നല്‍കിയെങ്കിലും മകന്‍ ഇത് ചെവികൊണ്ടില്ല. റമദാന്‍ മാസത്തില്‍ പഠനത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ ഹാജി മകനോട് ആവശ്യപ്പെട്ടു.

എന്നാല്‍ വിശുദ്ധമാസമായ റമദാനില്‍ നോമ്പ് അനുഷ്ടിച്ചിട്ടും മകന്‍ ഇത് തുടര്‍ന്നതോടെ ഹാജി എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചു. പോലീസ് ഈ പരാതി തള്ളിയതിനാല്‍, പിന്നീട് ഹാജി കോടതിയെ സമീപിച്ചുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.