അസാധാരണ വലിപ്പമുള്ള മുട്ട, പൊട്ടിച്ചപ്പോള്‍ കണ്ടത്..!

First Published 7, Mar 2018, 12:21 PM IST
Man Finds Giant Egg Three Times Bigger Than Usual
Highlights
  • വലിയ മുട്ടക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന അത്​ഭുതം കണ്ട്​ ഫാം ജീവനക്കാർ പോലും ഞെട്ടി. 

വലിയ മുട്ടക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന അത്​ഭുതം കണ്ട്​ ഫാം ജീവനക്കാർ പോലും ഞെട്ടി. ആസ്​ട്രേലിയയിലെ ക്വീൻസ്​ ലാൻറിലെ മുട്ട കർഷകനാണ്​ ഫാമിൽ നിന്ന്​ സാധാരണ മുട്ടയുടെ മൂന്നിരട്ടി വലിപ്പമുള്ള മുട്ട ലഭിച്ചത്​. അത്​ പൊട്ടിച്ചപ്പോൾ അതിനകത്ത്​ സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയും. അമ്പരപ്പിക്കുന്ന കണ്ടെത്തൽ ഫാം അധികൃതർ ഫെയ്​സ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തതോടെ വൈറൽ ആയി.

സിപ്പി എന്ന മുട്ട ശേഖരിക്കുന്നയാൾക്കാണ്​ ഫാമിൽ നിന്ന്​ ഭീമൻ മുട്ട ലഭിച്ചത്​. 176 ഗ്രാം തൂക്കമുള്ളതായിരുന്നു മുട്ട. ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാം ആണ്​. എന്നാൽ അതിന്‍റെ മൂന്നിരട്ടി വരുന്നതാണ്​ ഫാമിൽ നിന്ന്​ ലഭിച്ചത്​. സ്​റ്റോക്ക്​മാൻ എന്ന ഫാം ഹൗസിന്‍റെ ഉടമസ്​ഥൻ മുട്ട ലഭിച്ച ഉടൻ ജീവനക്കാരെ മുഴുവൻ വിളിച്ചുകൂട്ടുകയും മുട്ട പൊട്ടിക്കുകയും ചെയ്​തു. എന്നാൽ അവരുടെ പ്രതീക്ഷകൾക്ക്​ വിരുദ്ധമായി വലിയ മുട്ടക്കകത്ത്​ മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു. വലിയ മുട്ടക്കകത്ത്​ നാല്​ മഞ്ഞക്കരു ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാണ്​ പൊട്ടിച്ചതെന്ന്​ ഇവർ പറയുന്നു.

1923ൽ തുടങ്ങിയ ഫാമിൽ നിന്ന്​ ഇതുവരെ ലഭിച്ച ഏറ്റവും വലിയ മുട്ടയാണ്​ ഇത്തവണ ലഭിച്ചത്​.  റഷ്യൻ ബാബുഷ്​ക കളിപ്പാവക​ളോട് സാദൃശ്യമുള്ളതിനാൽ വലിയ മുട്ടയെ വിദഗ്​ദർ ‘ബാബുഷ്​ക മുട്ട’ എന്ന പേരാണ്​ വിളിച്ചിരിക്കുന്നത്​.  ഇത്​ എങ്ങനെ സംഭവിച്ചുവെന്ന്​ അറിയില്ലെന്നാണ്​ ആസ്​ട്രേലിയയിലെ ചാൾസ്​ സ്​റ്റുവർട്​ യൂനിവേഴ്​സിറ്റിയിലെ വെറ്ററിനറി സയൻസ്​ സ്​കൂളിലെ അസോസിയേറ്റ്​ പ്രൊഫസർ റാഫ്​ ഫ്രെയർ പറയുന്നത്​. സാധാരണഗതിയിൽ രൂപപ്പെട്ട മുട്ടയിടാൻ കോഴി വൈകിയത്​ വലിയ മുട്ട രൂപപ്പെടാൻ സാഹചര്യമൊരുക്കിയിരിക്കാമെന്ന ഉൗഹത്തിലാണ്​ ഇവർ. 

loader