രണ്ടുദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്

ജമ്മു:തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ യുവാവിന്‍റെ മൃതദേഹം കണ്ടുകിട്ടി. കാശ്മീരിലെ ബാന്ദിപൂരിലെ തോട്ടത്തില്‍ തലയില്ലാതെയാണ് മൃതദേഹം കണ്ടെടുത്തത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മന്‍സൂര്‍ അഹമ്മദ് എന്ന 24 കാരനെയും പിതാവ് അബ്ദുള്‍ ഗഫാര്‍ ബാട്ടിനെയും തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയ്ബ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. എന്നാല്‍ പിതാവ് അബ്ദുള്‍ ഗഫാര്‍ ബാറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.