കാസര്‍ഗോഡ് മത്സ്യത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

First Published 15, Mar 2018, 2:49 PM IST
man get hit sunstroke
Highlights
  • കഴുത്തില്‍ പൊള്ളലേറ്റ് കുമിള വരുകയായിരുന്നു
  • കുമിള പൊട്ടി നീരൊലിപ്പ് നീറ്റലും അനുഭവപ്പെടുന്നതിനാല്‍ ചികിത്സയിലാണ്

കാസര്‍ഗോഡ്: പുഴയില്‍ ചൂണ്ടയിടാന്‍ പോയ മത്സ്യത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. നീലേശ്വരം തൈക്കടപ്പുറം അഴിത്തല പാറയില്‍ ഹൗസിലെ പി.ഷാജനാണ് (40) കഴുത്തില്‍ പൊള്ളലേറ്റ് കുമിള വന്നത്. കടലില്‍ പോകുന്നതിന് നിയന്ത്രണമുള്ളതിനാൽ പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോയതായിരുന്നു  മല്‍സ്യത്തൊഴിലാളിയായ ഷാജന്‍.

അഴിത്തല അഴിമുഖത്തിനു സമീപം ഉച്ചയ്ക്കു രണ്ടോടെ പുഴയില്‍ ചൂണ്ടയിടുന്നതിനിടെയാണ് ഷാജന്  സൂര്യാഘാതമേറ്റത്.കഴുത്തിനും പുറത്തും പൊള്ളലേറ്റ ഷാജന്‍ പുഴവക്കില്‍ കുഴഞ്ഞു വീണു.നാട്ടുകാര്‍ ചേര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ച് ഷാജന് ചികിത്സ നല്‍കിയെങ്കിലും പൊള്ളിയ ഭാഗത്ത് കുമിളയുണ്ടായി. കുമിള പൊട്ടി നീരൊലിപ്പും നീറ്റലുമനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഷാജന്‍ ചികിത്സയിലാണ്.


 

loader