എറണാകുളം ആമ്പല്ലൂർ വില്ലേജ് ഓഫീസ് കത്തിക്കൽ കേസ് പ്രതി രവിയ്ക്ക് ജാമ്യം പിറവം മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്
കൊച്ചി: എറണാകുളം ആമ്പല്ലൂർ വില്ലേജ് ഓഫീസിനുള്ളിൽ പെട്രോളൊഴിച്ച് തീയിച്ച കേസിലെ പ്രതി രവിയ്ക്ക് ജാമ്യം. പിറവം മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.
റിസർവേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരനായ രവിയാണ് അതിക്രമം കാട്ടിയത്. ഏതാനും ഫയലുകൾ കത്തിനശിച്ചു. വില്ലേജ് ഓഫീസറുടെ മുറിയിൽ കയറിയാണ് തീയിട്ടത് ഇാള്‍ തീയിട്ടത്.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഭൂമി അളന്ന് തിരിച്ച് തരാൻ വില്ലേജ് ഓഫീസർ തയ്യാറാകാതിരുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയതെന്ന് വിലേജ് ഓഫീസ് കത്തിച്ചയാളുടെ മകന്‍ പറഞ്ഞു. നിസ്സഹായാവസ്ഥയിലാണ് പിതാവ് ഓഫീസിന് തീയിട്ടതെന്നും കനകദാസ് കൂട്ടിച്ചേര്‍ത്തു. വില്ലേജ് ഓഫീസ് കത്തിച്ച രവിയ്ക്ക് എതിരെ പൊലിസ് ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
