കോഴിക്കോട്: ആറര വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. നടക്കാവ് പണിക്കര്‍ റോഡിലെ ഫൈസലി (44)നെയാണ് എരഞ്ഞിപ്പാലം പോക്‌സോ കോടതി ശിക്ഷിച്ചത്. 2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. 

വെള്ളയില്‍ തോപ്പയില്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടിയെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തെത്തുടര്‍ന്ന് കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇതാണ് കേസില്‍ നിര്‍ണായക തെളിവായത്. വെള്ളയില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഇതേ കോടതി 10 വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.