ബെംഗളൂരു: വീട്ടിലെ ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളെ മൂന്നംഗ സംഘം വെട്ടിക്കൊന്നു. 45 കാരനായ ശിവരാജിനെയാണ് വീട്ടില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്നത്. തിങ്കളാഴ്ച രാവിലെ 4.30 നാണ് സംഭവം.
കര്‍ണ്ണാടകയിലെ ക്രിമിനില്‍ സംഘത്തിലുള്‍പ്പെട്ട ബരത്തേഷിന്‍റെ സഹോദരനാണ് ശിവരാജ്. ബരത്തേഷിനോട് വിരോധം ഉള്ള മറ്റൊരു ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരാണ് ശിവരാജിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
