കൊലപാതക കേസിലെ മുഖ്യപ്രതി രമേശിനെയാണ് ക്രൂരമായി കൊന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന മഹേഷ് ഗൗഡ് കൊലപാതകത്തിലെ പ്രതികാരമായിരുന്നു രമേശിന്‍റെ അരുംകൊല എന്നാണ് വ്യക്തമാകുന്നത്. മഹേഷിന്‍റെ അച്ഛന്‍ കൃഷ്ണയും അമ്മാവന്‍ ലക്ഷമണും ചേര്‍ന്നാണ് രമേശിനെ നടുറോഡിലിട്ട് വെട്ടികൊന്നത്. കൊലപാതക ശേഷം ഇവര്‍ പൊലീസിന് കീഴടങ്ങി

ഹൈദരാബാദ്​: ഹൈദരാബാദിലെ രജേന്ദ്രനഗറിലാണ് പട്ടാപകല്‍ അരുകൊല അരങ്ങേറിയത്. തിരക്കേറിയ നഗരത്തില്‍ ആള്‍കൂട്ടവും പൊലീസും നോക്കിനില്‍ക്കെയായിരുന്നു ക്രൂരത. രണ്ടംഗ സംഘം യുവാവിനെ മഴു അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക കേസിലെ മുഖ്യപ്രതി രമേശിനെയാണ് ക്രൂരമായി കൊന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന മഹേഷ് ഗൗഡ് കൊലപാതകത്തിലെ പ്രതികാരമായിരുന്നു രമേശിന്‍റെ അരുംകൊല എന്നാണ് വ്യക്തമാകുന്നത്. മഹേഷിന്‍റെ അച്ഛന്‍ കൃഷ്ണയും അമ്മാവന്‍ ലക്ഷമണും ചേര്‍ന്നാണ് രമേശിനെ നടുറോഡിലിട്ട് വെട്ടികൊന്നത്. കൊലപാതക ശേഷം ഇവര്‍ പൊലീസിന് കീഴടങ്ങി.

അതേസമയം സഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നഗരമധ്യത്തില്‍ കൊലപാതകം അരങ്ങേറുമ്പോള്‍ സമീപത്ത് പൊലിസ് വാഹനത്തില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു. എന്നാല്‍ പൊലീസുകാര്‍ കൊലപാതകം തടയാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല കൃത്യം കഴിയുന്നതുവരെ അടുത്ത് എത്തിയുമില്ല.

മൂന്ന് പൊലീസുകാര്‍ സംഭവസ്ഥലത്തുണ്ടായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ലാത്തി എടുക്കാന്‍ മറന്നു പോയെന്നും അത് എടുക്കാന്‍ പോയി തിരിച്ചുവന്നപ്പോഴേക്കും കൊലപാതകം നടന്നിരുന്നുവെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രകാശ് റെഡ്ഢി പറയുന്നത്.

മഹേഷ് ഗൗഡ് കൊലപാതക കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയി മടങ്ങിവരവെയാണ് രമേശ് അക്രമിക്കപ്പെട്ടത്. വഴിയില്‍ കാത്തുനിന്ന മഹേഷിന്‍റെ അച്ഛനും അമ്മാവനും ചേര്‍ന്ന് രമേശിന്‍റെ മരണം ഉറപ്പാക്കുന്നതുവരെ ആക്രമിക്കുകയായിരുന്നു.