തീവിഴുങ്ങിയ കെട്ടിടത്തിന്റെ ഇരുപത്തി മൂന്നാം നിലയില്‍ അയാള്‍ ജീവനും മുറുകെ പിടിച്ച് തൂങ്ങിക്കിടന്നു. ശരീരത്തിലും തലയിലും വീഴുന്ന കെട്ടിടത്തിന്റെയും ചില്ലുകഷ്ണങ്ങളും അയാള്‍ തട്ടിത്തെറിപ്പിച്ച് ഏറെ നേരം കമ്പികളില്‍ തൂങ്ങി നിന്ന ആ ചൈനാ സ്വദേശിയെ ഒരു വിധമാണ് ഫയര്‍ഫോഴ്സ് സംഘം രക്ഷപെടുത്തിയത്. ചൈനയില്‍ നിന്നുമുള്ളതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍.
ചൈനയിലെ കെട്ടിടസമുച്ചയത്തില്‍ ഉണ്ടായ അഗ്നി ബാധയുടേതാണ് ദൃശ്യങ്ങള്‍. തീപിടിച്ച കെട്ടിടത്തില്‍ നിന്നും വല്ല വിധേനയും പുറത്തെത്തിയ യുവാവിന് താഴേയ്ക്ക് ചാടാനും സാധിച്ചില്ല. പൊട്ടിയടര്‍ന്നു വീഴുന്ന കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അയാള്‍ തട്ടിത്തെറിപ്പിച്ചു കൊണ്ട് പൊള്ളലുകളെ അവഗണിച്ച് കമ്പികളില്‍ തൂങ്ങിക്കിടന്ന ഇയാളെ ചില്ലുകള്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് സംഘം രക്ഷപെടുത്തിയത്. പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്.
