ജയ്പൂര്‍: കാമുകിയുടെ മാനസിക പീഡനം സഹിക്ക വയ്യാതെ തീവണ്ടിക്ക് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ജയ്പൂരിനടുത്ത് സംഗാനേറിലാണ് സംഭവം. 26 വയസ്സുള്ള കാമുകിയുടെ പീഡനം മൂലം പുലര്‍ച്ചെയാണ് ജുന്‍ജുനു സ്വദേശിയായ സത്യനാരായണന്‍ ട്രെയിന്‍റെ മുന്നില്‍ ചാടിയത്, റെയില്‍വേ അധികൃതര്‍ മൃതദേഹം കണ്ടെത്തിയത്.

ജീവിതത്തിന് ഇനി ഒരു അര്‍ത്ഥവും ഇല്ലെന്ന് പറഞ്ഞുകൊണ്ടുള്ള സത്യനാരയണന്‍റെ ആത്മഹത്യാ കുറിപ്പ് പോസസ് കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പേരും വിലാസവും ഈ കുറിപ്പിലുണ്ട്. കാമുകിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.

ആത്മാര്‍ത്ഥമായി പ്രണയിച്ച പെണ്‍കുട്ടി ചതിച്ചു, വഞ്ചിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നൊക്കെയാണ് പറയുന്നത്. ഇയാളുടെ രണ്ട് ലക്ഷം രൂപയും കാമുകി തട്ടിയെടുത്തത്രെ. തന്നെ കാമുകി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു എന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നെങ്കിലും ഇത് ഏതുതരത്തില്‍ എന്ന് വ്യക്തമല്ല.

ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുത്ത പോലീസ് പെണ്‍കുട്ടിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യും. സത്യനാരായണന്‍റെ ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്.