ചെന്നൈ: വിവാഹിതയായ യുവതിയെ ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശല്യം ചെയ്തതിനാണ് 28കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ 25കാരി കാഞ്ചനയുടെ പരാതിയിലാണ് മഡിപ്പാക്കം പൊലീസിന്റെ നടപടി. ജോലി ആവശ്യങ്ങള്‍ക്ക് ന്യൂസിലാന്റില്‍ എത്തിയ കാഞ്ചന ഭര്‍ത്താവിന്റെ സുഹൃത്തായ രാകേഷിന്റെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. രണ്ട് മാസത്തെ താല്‍ക്കാലിക ദജോലിയ്ക്ക് ശേഷം കാഞ്ചന ചെന്നൈയിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു.
എന്നാല്‍ ന്യൂസിലാന്റില്‍ ഷെഫ് ആയ ഭര്‍ത്താവിനെ ഉപേക്ഷിക്കാനും തന്നെ സ്വീകരിക്കാനും ആവശ്യപ്പെട്ട് ഇയാള്‍ കാഞ്ചനയെ സ്ഥിരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇത് നിരസ്സിച്ചതോടെ ഭീഷണിയായപ്പോള്‍ കാഞ്ചന ഭര്‍ത്താവിനെ അറിയിക്കുകയും ഇവര്‍ മഡിപ്പാക്കം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത രാകേഷിനെ റിമാന്റ് ചെയ്തു. എന്നാല്‍ കാഞ്ചനയ്ക്ക് തന്നോടും പ്രണയമായിരുന്നുവെന്നും ഇപ്പോള്‍ മനസ്സ് മാറിയതാണെന്നുമാണ് രാകേഷിന്റെ ആരോപണം. മാത്രമല്ല, തന്റെ ന്യൂസിലാന്റിലെ ജോലി ഉപേക്ഷിച്ചത് കാഞ്ചനയ്ക്ക് വേണ്ടിയാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
