തൊടുപുഴ: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയിരുന്ന പ്രതിയെ തൊടുപുഴ പോലീസ് പിടികൂടി. പെരുമ്പിളളിച്ചിറ സ്വദേശി പുതിയകുന്നേല്‍ സുനീറാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണില്‍ പെരുമ്പിള്ളിച്ചിറയില്‍ വച്ച് വെങ്ങല്ലൂര്‍ പള്ളിപ്പീടിക സ്വദേശി ജമാലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം എറണാകുളത്ത് വാഹനമോടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു സുനീര്‍. നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. പണമിടപാടു സംബന്ധിച്ചുണ്ടായ വഴക്കിനൊടുവിലാണ് സുനീര്‍ ജമാലിനെ കത്തിക്കു കുത്തിയത്. ഇയാള്‍ നിരവധി മോഷണ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.