ആലപ്പുഴ: കൂട്ടുകാരന്‍റെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോന്നി സ്വദേശി സതീഷാണ് പിടിയിലായത്. ആലപ്പുഴ എടത്വായില്‍നിന്നാണ് സതീഷ് അറസ്റ്റിലായത്. ഉറ്റസുഹൃത്തിന്‍റെ അമ്മയെയാണ് 23കാരനായ സതീഷ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴുമണിയോടെ ഇവരുടെ വീട്ടില്‍ എത്തിയ സതീഷ് മകന്‍ വീട്ടിലില്ലെന്ന് അറിയിച്ചിട്ടും പോകാന്‍ കൂട്ടാക്കാതെ നിന്നു. ഇതിനിടെ ഇയാള്‍ വെള്ളം ആവശ്യപ്പെടുകയും വെള്ളവുമായി വന്ന സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. 

സ്ത്രീ ബഹളം വച്ചതോടെ സതീഷ് ഓടി രക്ഷപെടുകയായിരുന്നു. വിധവയും 38കാരിയുമാണ് പീഡനത്തിന് ഇരയായ സ്ത്രീ. എടത്വയില്‍ പാടശേഖരത്തിന് സമീപമുള്ള മോട്ടോര്‍ പുരയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. എടത്വയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സതീഷ്.