ജയ്പൂര്‍:ബാങ്കില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് പിടിയിലായ ആള്‍ താന്‍ പ്രസിഡന്റിന്റെ അംഗരക്ഷകരിലൊരാളാണെന്ന് പൊലീസിനോട്. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. യുസിഒ ബാങ്കിന്‍റെ ഗുദാഗൗര്‍ജി ബ്രാഞ്ചിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനാണ് 27 കാരനായ സന്ദീപ് സിംഗ് ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായത്.
പ്രദേശവാസികളുടെ അറിയിപ്പിനെ തുടര്‍ന്നാണ് പൊലീസെത്തുന്നത്. നാലുപേരില്‍ പൊലീസിന് പിടികൂടാനയാത് സന്ദീപിനെയാണ്. എന്നാല്‍ ഇയാള്‍ നല്‍കിയ വിവരങ്ങള്‍ വച്ച് മറ്റുള്ളവരെയും പൊലീസ് പിടികൂടി.
പ്രസിഡന്റിന്‍റെ അംഗരക്ഷകരിലൊരാളാണെന്ന സന്ദീപിന്‍റെ വാദം പൊലീസ് അന്വേഷിച്ച് വരികയാണ്. സഞ്ജയ് സിംഗ്, വികാസ്, ശക്തി സിംഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
