നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഡ്രമ്മിലടച്ച യുവാവ് പിടിയില്‍

ഫരീദാബാദ്: നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ബോക്സിലടച്ച യുവാവിനെ പിടികൂടി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. നാലുവയസുകാരിയുടെ പിതാവിന്റെ പലകാരക്കടയിലെ ജോലിക്കാരനായ ഇരുപത്തിനാലുകാരനാണ് പിടിയിലായത്. 

ഫരീദാബാദിലെ അസോട്ടി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പിതാവിന്റെ പലഹാരക്കടയില്‍ ഇരുന്ന് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കടയിലെ ജോലിക്കാരനായ ഇയാള്‍ കൂട്ടിക്കൊണ്ട് പോവുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വീരേന്ജര്‍ എന്നയാളാണ് പിടിയിലായത്. 

പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ കൂട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് വിശദമാക്കി. എന്നാല്‍ കടയില്‍ നിന്ന് അല്‍പദൂരം പോയതോടെ ഇയാള്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

പെണ്‍കുട്ടിയെ പീഡനത്തിന് ശേഷം മാരകമായി മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തി ഒരു ബോക്സില്‍ അടച്ച് ഒളിപ്പിക്കുകയായിരുന്നു.