ആലുപവ: ആലുവയ്‌ക്കടുത്ത് മുപ്പത്തടത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലുവ മുപ്പത്തടം സ്വദേശി കാരോത്ത് കുഴി ഉണ്ണി തോമസ്(53) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അയല്‍വാസികള്‍ കണ്ടതിനെത്തുടര്‍ന്ന് കുട്ടികളുടെ അമ്മയെ വിവരമറിയിച്ചു. ചോദിക്കാനെത്തിയ കുടുംബത്തെ ഉണ്ണി തോമസ് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് സംഭവം പുറംലോകമറിയാതിരിക്കുകയായിരുന്നു. പിന്നീട് സ്കൂളിലെ അധ്യാപിക വിവരമറിഞ്ഞതോടെയാണ് ചൈല്‍ഡ് ലൈന് മുന്നില്‍ പരാതിയെത്തുന്നത്.
ചൈല്‍ഡ് ലൈന്‍ കേസ് ആലുവാ പൊലീസിന് കൈമാറി. ആലുവാ സിആയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
