തൃശൂര്‍: ചെരിപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവത്തിനെത്തിയ ആളെ പോലീസ് പിടികൂടി. ചെരിപ്പിനത്ത് ഒളി ക്യാമറവെച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പോലീസ് പറയുന്നത്. കാല്‍പ്പാദം മുഴുവന്‍ മറക്കുന്ന തരത്തിലുള്ള ചെരുപ്പാണ് ഇയാള്‍ ധരിച്ചിരുന്നത്. ചെരിപ്പിന്റെ മുകള്‍ ഭാഗം മുറിച്ച് അതിനകത്ത് മൊബൈല്‍ ക്യാമറ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.

തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന്‍ ഗ്രൗണ്ടിലേക്ക് സംശയാസ്പദമായ രീതിയില്‍ നടന്നുവന്ന ഇയാളെ ഷാഡോ പോലീസ് നിരീക്ഷിച്ചപ്പോഴാണ് മൈബൈലിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇയാളുടെ ഫോണില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ എന്തെങ്കിലും പോലീസ് കണ്ടെടുത്തോ എന്ന കാര്യം വ്യക്തമല്ല. ചിയ്യാരം സ്വദേശിയായി പ്രതിക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടു.

ചിത്രത്തിന് കടപ്പാട്: മലയാള മനോരമ