വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി 22കാരിയായ എംകോം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് ആലുവ കീഴ്‌മാട് ചാലയ്ക്കല്‍ കരിയാംപുറം വീട്ടില്‍ മനാഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. വിവാഹിതനും ടാക്‌സി ഡ്രൈവരുമായ മനാഫ് ഭാര്യയുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയായ ഇയാള്‍ മാറമ്പിളളിയിലുളള ഒരു കോളേജ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായി. വിവാഹക്കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് യുവതിയെ ഹോട്ടലിലേക്ക് ഇയാള്‍ വിളിച്ചുവരുത്തി. പിന്നെ ബലം പ്രയോഗിച്ച് വേഴ്ചയ്ക്കിരയാക്കിയെന്നാണ് കേസ്. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക് മെയ്ല്‍ ചെയത് പിന്നീട് പലതവണ പീഢിപ്പിച്ചെന്നും പരാതിയിലുണ്ട്. പലപ്പോഴായി 15000 രൂപാ തട്ടിയെടുത്തു. മാലയും വളയും കൂടാതെ യുവതിയുടെ പാദസരം വരെ ഇയാള്‍ തട്ടിയെടുത്തു. സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെ മാതാപിതാക്കള്‍ വിവരം ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തായത്.