തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയെ പ്രേമം നടിച്ച് വശത്താക്കിയ ശേഷമായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തത്.