മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു യുവാവിനെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദനത്തിനിരയാക്കി. ബീഹാറിലെ ദര്‍ബന്‍ങ്ക ജില്ലയിലെ ഹിങ്കോളി ഗ്രാമത്തിലാണ് സംഭവം. അമരേഷ് കുമാര്‍ എന്ന യുവാവാണ് അക്രമത്തിന് ഇരയായത്.

കാലുകളില്‍ ചങ്ങല ഉപയോഗിച്ച് കെട്ടി ക്രെയിന്‍ ഉപയോഗിച്ച് മരത്തില്‍ കെട്ടിത്തൂക്കിയായിരുന്നു മര്‍ദ്ദനം. ചങ്ങലയില്‍ പിടിച്ചു നേരെ നില്‍ക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതും ആളുകള്‍ ചേര്‍ന്ന് തല്ലി താഴെ ഇടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സ്ത്രീകളും കുട്ടികളും നോക്കി നില്‍ക്കെയായിരുന്നു ക്രൂരമായ മര്‍ദ്ദനം.