ക്രെയിനില്‍ തലകീഴായി കെട്ടിതൂക്കി
പാറ്റ്ന:മൊബൈല് ഫോണ് മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മര്ദിച്ച് അവശനാക്കിയ ശേഷം ക്രെയിനില് തലകീഴായി കെട്ടിതൂക്കി. ബീഹാറില് ചൊവ്വാഴ്ചയാണ് സംഭവം. അമരേഷ് കുമാര് എന്നയാളെയാണ് കൈകള് കൂട്ടിക്കെട്ടിയതിന് ശേഷം ക്രൂര കൃത്യത്തിന് വിധേയമാക്കിയത്. ന്യൂസ് ഏജന്സി എഎന്ഐയാണ് വീഡിയോ പുറത്ത് വിട്ടത്.
ബീഹാറിലെ ദര്ഭംഗ് ജില്ലയിലെ ഹിന്ഗോളി ഗ്രാമത്തിലാണ് സംഭവം നടന്നത്. രോഷാകുലമായ ആള്ക്കൂട്ടം യുവാവിനെ തല്ലിച്ചതക്കുകയായിരുന്നു. ഇതിന് ശേഷമാണ് തലകീഴായി ക്രെയിനില് കെട്ടിതൂക്കിയത്. തലകീഴായി കെട്ടിത്തൂക്കിയ ശേഷം ക്രെയിന് വളരെ ഉയരത്തില് ഉയര്ത്തുകയും ചെയ്തു. സംഭവത്തെ തുടര്ന്ന് പൊലീസെത്തി അമേരഷ് കുമാറിനെയും മര്ദിച്ച മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു.
